Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accident After

Thiruvananthapuram

കാ​ട്ടാ​ക്ക​ട​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കൂ​ട്ട​റിന്‍റെ ട​യ​ർ വേ​ർ​പെ​ട്ട് അ​പ​ക​ടം

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കൂ​ട്ട​റിന്‍റെ ട​യ​ർ വേ​ർ​പെ​ട്ട് അ​പ​ക​ടം. സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ കാ​ട്ടാ​ക്ക​ട-​വി​ള​പ്പി​ൽ​ശാ​ല റോ​ഡി​ൽ പ​ഴ​യ സ​ർ​ക്കി​ൾ ഓ​ഫീ​സി​നു സ​മീ​പ​ത്തെ കൊ​ടും വ​ള​വി​ലാ​യി​രു ന്നു ​അ​പ​ക​ടം. കാ​ട്ടാ​ക്ക​ട കി​ള്ളി​സ്വ​ദേ​ശി ഷ​മീ​റാ​ണു സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ജം​ഗ്ഷ​നി​ലെ പ്ര​ധാ​ന റോ​ഡി​ൽ കൂ​ടു​ത​ൽ തി​ര​ക്കാ​യ​തി​നാ​ൽ എ​ളു​പ്പ​വ​ഴി​ക്കു പോ​കാ​നാ​യി ഷ​മീ​ർ ഈ ​വ​ഴി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ യി​രു​ന്നു.

അ​തേ​സ​മ​യം ട​യ​ർ വേ​ർ​പെ​ട്ട് തെ​റി​ക്കു​ന്ന സ​മ​യം മ​റ്റു കാ​ൽ​ന​ട യാ​ത്ര​ക്കാ​രോ വാ​ഹ​ന​ങ്ങ​ളോ വ​രാ​തി​രു​ന്ന​തും സ്കൂ​ട്ട​റി​ന്‍റെ വേ​ഗ​ത വ​ള​രെ കു​റ​വാ​യി​രു​ന്ന​തും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കി. ട​യ​റി​ലെ വാ​ത​കം പെ​ട്ടെ​ന്നു കു​റ​ഞ്ഞ​തി​നാ​ൽ നി​യ​ന്ത്ര​ണം തെ​റ്റു​ന്ന​തു പോ​ലെ യാ​ണ് ഷ​മീ​റി​നു തോ​ന്നി​യ​ത്. പെ​ട്ടെ​ന്നാ​ണ് സ്കൂ​ട്ട​ർ ഉ​ല​ഞ്ഞു നി​യ​ന്ത്ര​ണം​തെ​റ്റി​യ​ത്. പി​ന്നെ വ​ശ​ത്തു​കൂ​ടി ട​യ​ർ ഉ​രു​ണ്ടു പോ​കു​ന്ന​താ​ണു ഷ​ബീ​ർ കാ​ണു​ന്ന​ത്. ഇ​തോ​ടെ ഭ​യ​ന്ന ഷ​മീ​ർ വാ​ഹ​നം നി​ർ​ത്തു​ക​യാ​യി​രു​ന്നു.

കൃ​ത്യ​മാ​യി സ​ർ​വീ​സ് ചെ​യാ​റു​ള്ള വാ​ഹ​ന​മാ​ണ് ഇ​തൊ​ന്നും സ​ർ​വീ​സ് സെ​ന്‍റ​റി​ലെ അ​പാ​ക​ത​യാ​കാം ഇ​ത്ത​ര​ത്തി​ൽ ട​യ​ർ വേ​ർ​പെ​ട്ട് തെ​റി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നും ഷ​ബീ​ർ പ​റ​യു​ന്നു.

ഘ​ടി​പ്പി​ക്കു​ന്ന ഭാ​ഗ​ത്തി​ന്‍റെ ഉ​ള്ളി​ൽ​നി​ന്നാ​ണ് ട​യ​ർ വേ​ർ​പെ​ട്ട് മാ​റി​യി​രി​ക്കു​ന്ന​ത്. വി​വ​രം ഉ​ട​ൻ ത​ന്നെ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.​വൈ​കു​ന്നേ​ര​ത്തോ​ടെ വാ​ഹ​നം സ​ർ​വീ​സ് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി.

Latest News

Up